ഐപിഎല്ലില്‍ അവസാന ഓവര്‍വരെ ആവേശം നീണ്ട മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എട്ട് റണ്‍സ് ജയം.
2/ 7
46 പന്തിൽ പുറത്താകാതെ 75 റൺസെടുത്ത എം എസ് ധോണിയാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. നാലു ബൌണ്ടറികളും നാലു സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്സ്.
3/ 7
സുരേഷ് റെയ്ന 36 ഉം ഡ്വൈൻ ബ്രാവോ 27 ഉം റൺസെടുത്തു. വാട്സൺ 13 ഉം ജാദവ് 8 ഉം റൺസെടുത്ത് മടങ്ങി.
4/ 7
176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും പോരാട്ടം 20 ഓവറില്‍ 167-8ന് അവസാനിച്ചു.
5/ 7
അവസാന ഓവര്‍ എറിഞ്ഞ ബ്രാവോയാണ് ചെന്നെയ്ക്ക് ജയം സമ്മാനിച്ചത്. ആദ്യ പന്തില്‍ സ്റ്റോക്സിനെ ബ്രാവോ മടക്കിയത് നിര്‍ണായകമായി. ബ്രാവോയും ഠാക്കൂറും താഹിറും ചഹാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
6/ 7
മറുപടി ബാറ്റിംഗില്‍ രാജസ്ഥാനും തുടക്കം പാളി. സ്കോര്‍ ബോര്‍ഡില്‍ 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്.
7/ 7
ഇന്നലത്തെ ജയത്തോടെ സീസണിലെ മൂന്നാം ജയമാണ് ചെന്നൈ സ്വന്തമാക്കിയത്.