ഐപിഎല്ലിൽ ആറു തോൽവിക്കൊടുവിൽ ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ക്രിസ് ഗെയിലിന്റെ(99) മികവിൽ കിങ്സ് ഇലവൻ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം എട്ടു വിക്കറ്റും നാലു പന്തും ശേഷിക്കെയാണ് ബാംഗ്ലൂർ മറികടന്നത്. നായകൻ വിരാട് കോഹ്ലിയും(67) എബിഡിവില്ലിയേഴ്സുമാണ്(പുറത്താകാതെ 59) ബാംഗ്ലൂരിന് മിന്നുംജയം സമ്മാനിച്ചത്.