ചൊവ്വാഴ്ച നടന്ന തങ്ങളുടെ അവസാന സന്നാഹ മത്സരത്തിൽ ന്യൂസിലാന്റിനെ 91 റൺസിന് തകർത്ത് വെസ്റ്റിൻഡീസ്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 421 റൺസ് നേടിയിരുന്നു
2/ 7
ബാറ്റ് ചെയ്തവരെല്ലാം വെടിക്കെട്ട് നടത്തിയതാണ് വിൻഡീസ് സ്കോർ 400 കടത്തിയത്. വിജയ ലക്ഷ്യം പിന്തുടർന്ന ന്യൂസിലാന്റും ഒന്ന് പൊരുതി നോക്കിയെങ്കിലും, ലക്ഷ്യത്തിന് 91 റൺസകലെ വീഴുകയായിരുന്നു.
3/ 7
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് ക്രിസ് ഗെയിലും, എവിൻ ലെവിസും ചേർന്ന് മാസ്മരിക തുടക്കമാണ് നൽകിയത്. 22 പന്തിൽ 4 ബൗണ്ടറികളും, 3 സിക്സറുകളുമടക്കം 36 റൺസ് നേടിയ ഗെയിലാണ് വിൻഡീസിന്റെ ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിട്ടത്.
4/ 7
പിന്നീട് വന്നവരെല്ലാം ഗെയിലിന്റെ പാത പിന്തുടർന്ന് ആക്രമിച്ച് കളിച്ചപ്പോൾ വിൻഡീസ് സ്കോർ കുതിച്ച് കയറി. 86 പന്തിൽ 101 റൺസെടുത്ത ഷായ് ഹോപ്പാണ് അവരുടെ ടോപ്സ്കോറർ. നായകൻ ജേസൺ ഹോൾഡർ 32 പന്തിൽ 47 റൺസ് നേടിയപ്പോൾ, ആന്ദ്രെ റസൽ 25 പന്തിൽ 54 റൺസ് നേടി.
5/ 7
ഹിമാലയൻ ലക്ഷ്യം പിന്തുടർന്ന ന്യൂസിലാന്റ് തുടക്കം തന്നെ തകർന്നു. 33 റൺസെടുക്കുമ്പോളേക്ക് 3 വിക്കറ്റുകൾ നഷ്ടമായ അവർക്ക് ഈ തിരിച്ചടിയിൽ നിന്ന് കരകയറാൻ പിന്നീട് കഴിഞ്ഞില്ല. കെയിൻ വില്ല്യംസൺ 85 റൺസും, ടോം ബ്ലൻഡൽ 106 റൺസുമെടുത്ത് പൊരുതി നോക്കിയെങ്കിലും 330 റൺസ് വരെ നേടാനേ അവർക്ക് കഴിഞ്ഞുള്ളൂ.
6/ 7
വിന്‍ഡീസ് നിരയില്‍ നിക്കോളാസ് പൂറാനും കെമര്‍ റോച്ചും ഒഴികെ ബാക്കിയെല്ലാ താരങ്ങളും സിക്സര്‍ അടിച്ചെന്നതും മത്സരത്തിന്റെ പ്രത്യേകതയാണ്.
7/ 7
കിവീസ് നിരയില്‍ 9 ഓവറില്‍ 107 റണ്‍സ് വഴങ്ങിയ മാറ്റ് ഹെന്‍ട്രിക്കാണ് ഏറ്റവും കൂടുതല്‍ അടികിട്ടിയത്. ഫെര്ഗൂസണ് 10 ഓവറില്‍ 86 റണ്‍സ് വഴങ്ങി. 9.2 ഓവറില്‍ 50 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ട് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.