ആദ്യ മത്സരങ്ങളില്‍ രവീന്ദ്ര ജഡേജയെ പുറത്തിരുത്തിയതില്‍ ടീം മാനേജ്മെന്റ് ഇപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകണം. കാരണം വന്‍ തോല്‍വിയിലേക്ക് പോകുകയായിരുന്ന ടീം ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത് താരം നടത്തിയ ഒറ്റയാള്‍ പോരാട്ടമായിരുന്നു.
2/ 8
59 പന്തില്‍ 77 റണ്‍സെടുത്ത ജഡേജ 48ാം ഓവറിലായിരുന്നു പുറത്തായത്. നാലു സിക്സറും നാലു ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്.
3/ 8
അപ്രാപ്യമെന്ന് തോന്നിച്ച ലക്ഷ്യത്തിനടുത്തേക്ക് ഇന്ത്യയെ എത്തിച്ചത് ജഡേജയുടെ തകര്‍പ്പന്‍ ബാറ്റിങ്ങായിരുന്നു.
4/ 8
അഞ്ചിന് 71 എന്ന നിലയില്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തവെയായിരുന്നു ജഡേജ ക്രീസിലെത്തിയത്. എന്നാല്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ജഡേജ കിവി ബൌളര്‍മാരെ തരംകിട്ടിയപ്പോഴൊക്കെ തല്ലിച്ചതച്ചു.