ക്രിക്കറ്റിന്റെ തറവാട്ടുമുറ്റത്ത് ആതിഥേയരായ ഇംഗ്ലണ്ടിനെ 151 റൺസിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.
2/ 14
അവസാന ദിനത്തിലേക്ക് കടന്ന പോരാട്ടത്തിൽ ഇരു ടീമിലെയും താരങ്ങൾ പരസ്പരം പോരടിച്ചതോടെ മത്സരം ഒരുപാട് ചൂടൻ മുഹൂർത്തങ്ങൾക്ക് സാക്ഷിയായി.
3/ 14
ഇന്ത്യൻ വാലറ്റക്കാരായ മുഹമ്മദ് ഷമിയും ബുംറയും ചേർന്ന് ഒമ്പതാം വിക്കറ്റിൽ കെട്ടിപ്പടുത്ത 89 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
4/ 14
വാലറ്റത്ത് ഇരുവരും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ഇന്ത്യയുടെ ലീഡ് 250 കടന്ന് കുതിച്ചു. ബുംറ 34 റൺസ് എടുത്തപ്പോൾ മറുവശത്ത് തകർപ്പൻ ഷോട്ടുകളുമായി ഷമി ടെസ്റ്റിലെ തന്റെ രണ്ടാം അർധസെഞ്ചുറി നേടി.
5/ 14
ഇന്ത്യ 209/8 എന്ന നിലയിൽ പരുങ്ങുമ്പോൾ ഒത്തുചേർന്ന ഇവർ ഒമ്പതാം വിക്കറ്റിൽ 89 റൺസ് കൂട്ടിച്ചേർത്ത് പുറത്താകാതെ നിന്നു.
6/ 14
കളി വിരസമായ സമനിലയിലേക്ക് നീങ്ങും എന്ന് തോന്നിച്ച ഘട്ടത്തിൽ, നാല് വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് സിറാജ് ഇന്ത്യയുടെ രക്ഷകനായി
7/ 14
272 റൺസ് ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ടിനെ അവസാന സെഷനിൽ തന്റെ തകർപ്പൻ ബൗളിങ്ങിലൂടെ സിറാജ് മുട്ടുകുത്തിക്കുകയായിരുന്നു.
8/ 14
ആൻഡേഴ്സന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ച് ഇന്ത്യയുടെ ജയം ഉറപ്പിച്ചെടുത്ത സിറാജ്, 32 റൺസ് വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്.
9/ 14
ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറി നേടി റൂട്ടിന് മികച്ച പിന്തുണ നൽകിയ ബെയർസ്റ്റോ നേരത്തെ മടങ്ങിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. താരം മടങ്ങിയ ശേഷം ഇംഗ്ലണ്ടിന്റെ വിക്കറ്റുകൾ തുടരെ നിലംപൊത്തുകയായിരുന്നു.
10/ 14
റൂട്ടിന്റെ വിക്കറ്റെടുത്ത ബുംറയുടെ ആഹ്ളാദപ്രകടനം. ആദ്യ ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറി നേടി ഇംഗ്ലണ്ട് ഇന്നിങ്സിനെ മുന്നിൽ നിന്ന് നയിച്ചത് റൂട്ടായിരുന്നു. അവസാന ദിനത്തിൽ 33 റൺസ് നേടി നിൽക്കെ ബുംറയുടെ പന്തിൽ സ്ലിപ്പിൽ കോഹ്ലിക്ക് ക്യാച്ച് നൽകിയാണ് റൂട്ട് മടങ്ങിയത്.
11/ 14
ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റും വീഴ്ത്തിയതിന് ശേഷം വിജയം ആഘോഷിക്കുന്ന ഇന്ത്യൻ ടീമംഗങ്ങൾ, വിക്കറ്റ് വീഴ്ത്തിയ ആഘോഷത്തിൽ സ്റ്റമ്പ് കൈയിൽ എടുത്ത് ആഘോഷം നടത്തുന്ന സിറാജിനെയും കാണാം.
12/ 14
ജെയിംസ് ആൻഡേഴ്സന്റെ വിക്കറ്റ് വീഴ്ത്തി മത്സരം തീർത്തുകളഞ്ഞ മുഹമ്മദ് സിറാജിനെ അഭിനന്ദിക്കുന്ന ഇന്ത്യൻ താരങ്ങൾ.
13/ 14
ഇംഗ്ലണ്ടിന്റെ ജോസ് ബട്ലറെ പുറത്താക്കിയതിന് ശേഷം ആഹ്ളാദപ്രകടനം നടത്തുന്ന ഇന്ത്യൻ താരങ്ങൾ, തുടരെ വിക്കറ്റുകൾ നഷ്ടമായ ഇംഗ്ലണ്ടിന് വേണ്ടി ചെറിയ പോരാട്ടം കാഴ്ചവെച്ച ബട്ലറെ സിറാജ് പന്തിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
14/ 14
ലോർഡ്സിൽ നേടിയ ഐതിഹാസിക ജയത്തോടെ ഇന്ത്യ അഞ്ച് മത്സര പരമ്പരയിൽ 1-0ന് മുന്നിലെത്തി.