India A Vs SouthAfrica A: ഏകദിനപരമ്പരക്ക് നാളെ കാര്യവട്ടത്ത് തുടക്കം
കാണികൾക്ക് പ്രവേശനം സൗജന്യം
News18 | August 28, 2019, 7:35 PM IST
1/ 6
ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ, ഏകദിന ക്രിക്കറ്റ് പരമ്പരക്ക് വ്യാഴാഴ്ച കാര്യവട്ടത്ത് തുടക്കം. ഇരുടീമും സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. നിരവധി അന്താരാഷ്ട്ര താരങ്ങൾ ഇരു ടീമുകളിലും ഉള്ളതിനാൽ പോരാട്ടം ആവേശകരമാകുമെന്നുറപ്പ്. രാവിലെ 9 മണിക്ക് തുടങ്ങുന്ന മത്സരത്തിന് കാണികൾക്ക് പ്രവേശനം സൗജന്യമാണ്.
2/ 6
മനീഷ് പാണ്ഡെയാണ് ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റൻ. തെംബ ബവുമയാണ് ദക്ഷിണാഫ്രിക്ക എ ക്യാപ്റ്റൻ
3/ 6
ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയിലെ അഞ്ച് മത്സരങ്ങൾക്കും ഒരു ചതുർദിന മത്സരത്തിനും സ്പോർട് ഹബ്ബ് വേദിയാകും. മനീഷ് പാണ്ഡെ നയിക്കുന്ന ഇന്ത്യ എ ടീമിൽ യുസ്വേന്ദ്ര ചഹൽ, ശുഭ്മാൻ ഗിൽ, വിജയ് ശങ്കർ, ക്രുണാൽ പാണ്ഡ്യ, ഖലീൽ അഹമ്മദ്, ദീപക് ചഹർ തുടങ്ങിയ പ്രമുഖരുണ്ട്.
4/ 6
ആദ്യ മൂന്ന് ഏകദിനങ്ങളിൽ ഇഷാൻ കിഷനും അവസാന രണ്ട് മത്സരങ്ങളിൽ സഞ്ജു സാംസണുമാണ് വിക്കറ്റ് കീപ്പർ.
5/ 6
ഹെന്റിച്ച് ക്ലാസൻ, ബ്യൂറൻ ഹെൻഡ്രിക്സ്, ആനറിച്ച് നോർജെ തുടങ്ങിയവരാണ് തെംബ ബവുമ നയിക്കുന്ന ദക്ഷിണാഫ്രിക്കൻ എ ടീമിലെ പ്രമുഖർ.
6/ 6
മത്സരങ്ങളെല്ലാം തത്സമയ സംപ്രേഷണമുണ്ട്. മഴ വില്ലനാകില്ലെന്ന പ്രതീക്ഷയിലാണ് സംഘടകർ