ഹൈദരാബാദിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഹൈ വോൾട്ടേജ് പ്രകടനമാണ് വിൻഡീസിനെ നിഷ്പ്രഭമാക്കിക്കളഞ്ഞത്. കോഹ്ലിയെക്കൂടാതെ കെ.എൽ രാഹുലും ബാറ്റിങ്ങിൽ തിളങ്ങിയിരുന്നു. ഫീൽഡർമാരുടെയും ബൌളർമാരുടെയും പിഴവുകൾ ബാറ്റിങ് വെടിക്കെട്ട് കൊണ്ടാണ് ഇന്ത്യ മറികടന്നത്. തിരുവനന്തപുരത്തും കോഹ്ലിയും കൂട്ടരും ബാറ്റിങ് വെടിക്കെട്ട് പുറത്തെടുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.