സ്പിൻ കരുത്തിൽ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഉജ്വലം വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തേടി അത്ര സുഖകരമല്ലാത്ത വാര്‍ത്തയാണ് മത്സരത്തിന് പിന്നാലെയെത്തിയത്. മത്സരത്തിലുടനീളം ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങി മാൻ ഓഫ് ദ മാച്ചായി മാറിയ രവീന്ദ്ര ജഡേജയ്ക്ക് ഐസിസി പിഴ വിധിച്ചു എന്ന വാര്‍ത്തയാണ് ഇന്ത്യന്‍ ക്യാമ്പിനെ ഞെട്ടിച്ചത്.