ദീപക് ഹൂഡയ്ക്കൊപ്പം രണ്ടാം വിക്കറ്റില്‍ തകര്‍ത്താടുകയായിരുന്നു സഞ്ജു സാംസണ്. 12-ാം ഓവറില്‍ ഇരുവരും ടീമിനെ 100 കടത്തി. 13-ാം ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിയുമായി സഞ്ജു രാജ്യാന്തര ടി20 കരിയറില്‍ തന്റെ കന്നി അര്‍ധ സെഞ്ചുറി തികച്ചു. 31 പന്തിലായിരുന്നു സഞ്ജുവിന്റെ ഫിഫ്റ്റി. ഫിഫ്റ്റിക്ക് പിന്നാലെ ആഞ്ഞടിച്ച സഞ്ജു 42 പന്തില്‍ 77 റണ്‍സെടുത്താണ് മടങ്ങിയത്. ഒന്‍പത് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.
226 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അത്ഭുതകരമായി ബാറ്റ് വീശിയ അയര്‍ലന്‍ഡ് വിജയപ്രതീക്ഷ അവസാന പന്തില്‍ വരെ നിലനിര്‍ത്തിയാണ് പൊരുതിവീഴുകയായിരുന്നു. 37 പന്തുകളില്‍ നിന്ന് 60 റണ്‍സെടുത്ത നായകന് ആന്‍ഡ്രൂ ബാല്‍ബിര്‍നിയും 18 പന്തുകളില്‍ നിന്ന് 40 റണ്‍സെടുത്ത ഓപ്പണര്‍ സ്റ്റിര്‍ലിങ്ങും അയര്‍ലന്‍ഡിനുവേണ്ടി തിളങ്ങി.