ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയും കീവീസും നേർക്കു നേർ വരുമ്പോൾ ഓർക്കുക 11 വർഷം മുമ്പുള്ള മൽസരമാകും. കൗമാരക്കാരുടെ പോരാട്ടം. മലേഷ്യ ആതിഥ്യം വഹിച്ച ടൂർണമെന്റിൽ 2008 ഫെബ്രുവരി ഏഴിനായിരുന്നു ഇന്ത്യ-ന്യൂസീലൻഡ് സെമി പോരാട്ടം. മഴമൂലം ഡക്ക്വർത്ത് ലൂയിസ് നിയമം നിർണായകമായ മൽസരത്തിൽ ജയം ഇന്ത്യയ്ക്കൊപ്പം നിന്നു.
ടോസ് നേടി ബാറ്റ് ചെയ്ത കീവീസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 250 റൺസെടുത്തു. ഇന്ത്യ 6.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 24 റൺസെടുത്തു നിൽക്കെ മഴയെത്തി. ഇന്ത്യയുടെ വിജയലക്ഷ്യം ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 43 ഓവറിൽ 191 റൺസായി പുനർനിർണയിച്ചു. ഒൻപതു പന്തു ബാക്കിനിൽക്കെ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. കളിയിലെ താരമായ കോലി 43 റൺസും രണ്ട് വിക്കറ്റും വീഴ്ത്തി.