വെല്ലിങ്ടൺ: ന്യൂസിലാൻഡ് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. വൈസ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശർമ്മയെ പരിക്ക് മൂലം ടീമിൽനിന്ന് ഒഴിവാക്കുമെന്ന് റിപ്പോർട്ട്.
2/ 7
ന്യൂസിലാൻഡ് പര്യടനത്തിലെ ശേഷിക്കുന്ന ഒരു മത്സരത്തിലും രോഹിത് ശർമ്മയ്ക്ക് കളിക്കാനാകില്ല. മൂന്നു ഏകദിനങ്ങളും രണ്ട് ടെസ്റ്റു മത്സരങ്ങളുമാണ് പരമ്പരയിൽ അവശേഷിക്കുന്നത്.
3/ 7
അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പര കഴിഞ്ഞ ദിവസം സമാപിച്ചിരുന്നു. പരമ്പര ഇന്ത്യ 5-0ന് തൂത്തുവാരിയിരുന്നു.
4/ 7
രോഹിത് ശർമ്മയ്ക്ക് ന്യൂസിലാൻഡ് പര്യടനത്തിൽ തുടർന്ന് കളിക്കാനാകില്ലെന്ന വിവരം ബിസിസിഐ വൃത്തങ്ങളാണ് അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായ അറിയിപ്പ് വന്നിട്ടില്ല.
5/ 7
ടെസ്റ്റിൽ ഓപ്പണറെന്ന നിലയിൽ കൂടുതൽ മികച്ച പ്രകടനങ്ങൾക്കായി താൻ കാത്തിരിക്കുകയാണെന്ന് രോഹിത് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബുധനാഴ്ച തുടങ്ങുന്ന മൂന്നു മത്സര ഏകദിന പരമ്പരയ്ക്ക് ശേഷമാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
6/ 7
അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ നായകൻ വിരാട് കോഹ്ലിക്ക് ടീം മാനേജ്മെന്റ് വിശ്രമം അനുവദിച്ചതോടെ രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിച്ചത്. എന്നാൽ ബാറ്റിങ്ങിനിടെ കാലിന്റെ പേശിക്ക് പരിക്കേറ്റതോടെ രോഹിത് പവലിയനിലേക്ക് മടങ്ങിയിരുന്നു.
7/ 7
തുടർന്ന് കെ.എൽ രാഹുൽ ആയിരുന്നു ടീമിനെ നയിച്ചത്. 60 റൺസ് നേടിയ രോഹിത് ശർമ്മയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. മത്സരത്തിൽ ഏഴ് റൺസിനായിരുന്നു ഇന്ത്യയുടെ ജയം.