വെല്ലിങ്ടൺ: ന്യൂസിലാൻഡിനെതിരായ നാലാം ടി 20 മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഐസിസി പിഴ ചുമത്തി. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് മാച്ച് ഫീയുടെ 40 ശതമാനം പിഴയായി ചുമത്താൻ മാച്ച് റഫറി ക്രിസ് ബ്രോഡ് തീരുമാനിച്ചത്. നിശ്ചിത സമയം പൂർത്തിയായപ്പോൾ ഇന്ത്യൻ ടീം രണ്ട് ഓവർ കൂടി എറിയാൻ ബാക്കിയുണ്ടായിരുന്നു.
കുറഞ്ഞ ഓവർ നിരക്കിനായി ഇന്ത്യ അവസാനമായി പിഴ ഒടുക്കിയത് 2014 ഓഗസ്റ്റിലാണ്. അന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ നിശ്ചിത സമയം പൂർത്തിയായിട്ടും മൂന്ന് ഓവർ എറിയാൻ ബാക്കിവെച്ചതിന് ക്യാപ്റ്റനായിരുന്ന എംഎസ് ധോണിക്ക് മാച്ച് ഫീസുകളുടെ 60% ഈടാക്കിയപ്പോൾ ടീം അംഗങ്ങൾക്ക് 30 ശതമാനം പിഴയുമാണ് ചുമത്തിയത്.