ലോകകപ്പിൽ ഇന്ന് ക്രിക്കറ്റ് മഹായുദ്ധം. ഉച്ചക്ക് മൂന്ന് മണിക്ക് മാഞ്ചസ്റ്ററിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ
2/ 12
ലോകകപ്പുകളിൽ പാകിസ്ഥാന് എതിരായ അപരാജിത റെക്കോർഡ് നിലനിർത്തുക ആണ് ഇന്ത്യയുടെ ലക്ഷ്യം
3/ 12
മത്സരത്തിൽ ഇടക്ക് മഴക്ക് സാധ്യത ഉണ്ടെങ്കിലും കളി പൂർണമായും മുടങ്ങാൻ സാധ്യത തീരെ കുറവ് എന്നാണ് പ്രവചനം
4/ 12
പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും ക്രിക്കറ്റ് പിച്ചിൽ ഏറ്റമുട്ടുന്നത് ഇതാദ്യം
5/ 12
കഴിഞ്ഞ ലോകകപ്പിന് ശേഷം നേർക്കുനേർ വന്ന 4 ഏകദിനങ്ങളിൽ മൂന്നിലും ജയം നീലപ്പടക്ക്.
6/ 12
ഓസീസിനെ വീഴ്ത്തിയ ഇന്ത്യൻ നിരയിൽ ശിഖർ ധവാന് പകരം കെ എൽ രാഹുൽ ഓപ്പണറാകും
7/ 12
മാഞ്ചസ്റ്റിൽ കുൽദീപിന് പകരം ഷമിയെ മൂന്നാം പേസറായി ഇറക്കണമെന്ന വാദമുണ്ടെങ്കിലും ടീം മാനേജ്മെന്റ് മനസ് തുറന്നിട്ടില്ല.
8/ 12
മികച്ച ബൗളിംഗ് എന്നും പാകിസ്ഥാന്റെ കരുത്തായിരുന്നെങ്കിൽ ഇത്തവണ അത് ഇന്ത്യക്കൊപ്പം . തുടക്കവും ഒടുക്കവും ബൂമ്ര- ഭുവനേശ്വർ സഖ്യം മധ്യ ഓവറുകളിൽ കുൽച കൂട്ടുകെട്ട്.
9/ 12
ലോകകപ്പുകളിൽ ആറ് തവണയാണ് ഇന്ത്യയും പാകിസ്ഥാനും ഇതിന് മുമ്പ് മുഖാമുഖം വന്നിട്ടുള്ളത്. ഇതിൽ ആറിലും ജയിച്ചത് ഇന്ത്യയാണ്
10/ 12
1999 ലോകകപ്പിലെ പാകിസ്ഥാന് എതിരായ മിന്നും ജയം ഇന്ത്യക്ക് ആത്മവിശ്വാസം ആണ്....
11/ 12
100 കോടി ജനങ്ങളെങ്കിലും ഇന്നത്തെ മത്സരം ടെലിവിഷനിലൂടെ കാണുമെന്നാണ് കണക്ക്
12/ 12
134 കോടി ജനങ്ങളുടെ അനുഗ്രഹാശിസുകളോടെ കോലിപ്പട ഇറങ്ങുകയാണ്. വഴിമുടക്കാൻ പോന്നവർ പച്ചക്കുപ്പായത്തിലില്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കാൻ...