India Vs South Africa: ക്വിന്റൻ ഡികോക്കിന് സെഞ്ച്വറി; അശ്വിന് മുന്നിൽ പതറി ദക്ഷിണാഫ്രിക്ക
നാല് വിക്കറ്റിന് 63 എന്ന നിലയിൽ പതറിയ ദക്ഷിണാഫ്രിക്കയെ സെഞ്ച്വറി നേടിയ ഡീൻ എൽഗാറും ക്വിന്റൺ ഡി കോക്കുമാണ് കരകയറ്റിയത്
News18 Malayalam | October 4, 2019, 5:28 PM IST
1/ 3
വിശാഖപട്ടണം: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റിങിൽ പൊരുതി നിന്ന ദക്ഷിണാഫ്രിക്ക ഫോളോ ഓൺ ഒഴിവാക്കി. മൂന്നാം ദിനം കളി നിർത്തുമ്പോൾ ക്വിന്റൻ ഡികോക്കിന്റെ സെഞ്ച്വറിയുടെ മികവിൽ ദക്ഷിണാഫ്രിക്ക എട്ടിന് 385 റൺസെടുത്തിട്ടുണ്ട്. ഇന്ത്യൻ സ്കോർ മറികടക്കാൻ രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ 117 റൺസാണ് ഇനി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്. അഞ്ചു വിക്കറ്റെടുത്ത അശ്വിനാണ് ദക്ഷിണാഫ്രിക്കൻ മുൻനിരയെ ഒതുക്കിയത്.
2/ 3
നാല് വിക്കറ്റിന് 63 എന്ന നിലയിൽ പതറിയ ദക്ഷിണാഫ്രിക്കയെ സെഞ്ച്വറി നേടിയ ഡീൻ എൽഗാറും ക്വിന്റൺ ഡി കോക്കുമാണ് കരകയറ്റിയത്. എൽഗാർ 160 റൺസെടുത്ത് പുറത്തായി. 287 പന്ത് നേരിട്ട എൽഗാറിന്റെ ഇന്നിംഗ്സിൽ 18 ഫോറും നാല് സിക്സറും ഉൾപ്പെടുന്നു. ക്വിന്റൻ ഡി കോക്ക് 111 റൺസെടുത്ത് പുറത്തായി. 16 ബൌണ്ടറികളും രണ്ട് സിക്സറും ഉൾപ്പെടുന്നതായിരുന്നു ഡി കോക്കിന്റെ ഇന്നിംഗ്സ്. അർദ്ധസെഞ്ച്വറി നേടിയ ഫാഫ് ഡുപ്ലിസിയുടെ ഇന്നിംഗ്സും സന്ദർശകർക്ക് തുണയായി. എന്നാൽ ഒരു ഘട്ടത്തിൽ ആറിന് 369 റൺസെടുത്തിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഡികോക്കിന്റെ വിക്കറ്റ് നഷ്ടപ്പെട്ടതോടെയാണ് എട്ടിന് 385 റൺസെന്ന നിലയിലേക്ക് വീണു.
3/ 3
41 ഓവർ പന്തെറിഞ്ഞ അശ്വിൻ 128 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും നേടി. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 502 റൺസാണെടുത്തത്.