തിരുവനന്തപുരം: തുടക്കത്തിൽ മന്ദഗതിയിലായിരുന്ന സ്കോറിങിന് വേഗം കൂടി. വിൻഡീസിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 12 ഓവറിൽ മൂന്നിന് 112 റൺസ് എന്ന നിലയിലാണ്. കെ.എൽ രാഹുൽ(11), രോഹിത് ശർമ്മ(15) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. അർധസെഞ്ച്വറി നേടിയ ശിവം ദുബെയുടെ ഇന്നിംഗ്സാണ് ഇന്ത്യൻ ഇന്നിംഗ്സിന് താളം വീണ്ടെടുക്കാൻ സഹായിച്ചത്. 30 പന്തിൽ 54 റൺസെടുത്താൻ ശിവം ദുബെ പുറത്തായത്. 27 പന്തിലാണ് ദുബെ ഫിഫ്റ്റി തികച്ചത് 13 റൺസോടെ നായകൻ വിരാട് കോഹ്ലിയും ഏഴ് റൺസോടെ ആണ് ക്രിസിലുള്ളത്.
നേരത്തെ ടോസ് നേടിയ വെസ്റ്റിൻഡീസ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിൽ നടന്ന ആദ്യ ടി20 ജയിച്ച ടീമിനെ നിലനിർത്താൻ ഇന്ത്യ തീരുമാനിച്ചതോടെ സ്വന്തം നാട്ടുകാരുടെ മുന്നിൽ കളിക്കാൻ സഞ്ജു വി സാംസണ് അവസരം ലഭിച്ചില്ല. ടീമിൽ ഒരു മാറ്റവുമായാണ് വിൻഡീസ് കാര്യവട്ടത്ത് കളിക്കുന്നത്. ദിനേഷ് രാംദിന് പകരം പുരാൻ ടീമിലെത്തി.