തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ഫീൽഡിങ് തെരഞ്ഞെടുത്തു. പൂർണമായും ബാറ്റിങ്ങിനെ തുണയ്ക്കുന്ന വിക്കറ്റായതിനാലാണ് വിൻഡീസ് ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിച്ചത്. ഹൈദരാബാദിൽ നടന്ന ആദ്യ ടി20 ജയിച്ച ടീമിനെ നിലനിർത്താൻ ഇന്ത്യ തീരുമാനിച്ചതോടെ സ്വന്തം നാട്ടുകാരുടെ മുന്നിൽ സഞ്ജു കളിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.