ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായെങ്കിലും ഇന്ത്യന്‍ ടീമിന് ഇതുവരെയും ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല
2/ 5
ഫൈനലിലെത്തുമെന്ന പ്രതീക്ഷയെത്തുടര്‍ന്ന് വിമാന ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാതിരുന്നതാണ് ഇന്ത്യക്ക് വിനയായത്. മടക്ക ടിക്കറ്റ് സംഘടിപ്പിക്കാന്‍ ബിസിസിഐയ്ക്ക് കഴിഞ്ഞിട്ടില്ല
3/ 5
ഇതോടെ ലോകകപ്പ് ഫൈനല്‍ നടക്കുന്ന ജൂലായ് 14 വരെ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ തന്നെ കഴിയേണ്ട അവസ്ഥയിലാണ്. സെമിഫൈനലിനു ശേഷമാണ് മടക്ക ടിക്കറ്റിനായി ബി.സി.സി.ഐ ശ്രമിച്ചത്. എന്നാല്‍ ഇത് ലഭിക്കാതെ വന്നതോടെ മടക്കയാത്ര വൈകുകയാണ്
4/ 5
ടീം പുറത്തായതോടെ ഇന്ത്യന്‍ താരങ്ങള്‍ വ്യാഴാഴ്ച തന്നെ മാഞ്ചസ്റ്ററിലെ ഹോട്ടല്‍ വിട്ടിരുന്നു. ഇവരില്‍ പലരും ഞായറാഴ്ച വരെ നഗരത്തില്‍ തുടര്‍ന്നേക്കും
5/ 5
ഇറങ്ങേണ്ട സ്ഥലങ്ങള്‍ക്കനുസരിച്ച് പ്രത്യേക സംഘങ്ങളായിട്ടായിരിക്കും ടീം ഇംഗ്ലണ്ടില്‍ നിന്ന് തിരിക്കുകയെന്നാണ് ബിസിസിഐ അംഗങ്ങള്‍ പറയുന്നത്