Home » photogallery » sports » INTERNATIONAL WOMENS DAY KARNAM MALLESWARI SAINA NEHWAL MARY KOM PV SINDHU MIRABAI CHANU LOVLINA BORGOHAIN SAKSHI MALIK INDIAN WOMEN AT THE OLYMPICS

Women's Day |സൈന-സിന്ധു; മീരാഭായ്-മേരികോം; സാക്ഷി-മല്ലേശ്വരി; ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ പെൺകരുത്ത്

International Women's Day: കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളിൽ മികച്ച പ്രകടനം നടത്തി വനിതാ താരങ്ങൾ നമ്മുടെ രാജ്യത്തിന്റെ അഭിമാനമുയർത്തുകയാണ്. കഴിഞ്ഞ മൂന്ന് ഒളിമ്പിക്സുകളിലും നമ്മുടെ വനിതാ താരങ്ങൾ രണ്ടോ അതിലധികമോ മെഡലുകൾ നേടിയിട്ടുണ്ട്. കർണം മല്ലേശ്വരിയിലൂടെയാണ് ഒളിമ്പിക്സിൽ ഒരു ഇന്ത്യൻ വനിതാ താരത്തിന്റെ മെഡൽ പിറന്നത്. 2000ൽ മല്ലേശ്വരി മെഡൽ നേടിയതിന് ശേഷം മറ്റൊരു വനിതാ താരം ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഇന്ത്യയുടെ സ്വപ്നം ഒരുപാട് വർഷങ്ങൾ നീണ്ടുപോയി. ഒടുവിൽ 2012ലാണ് ആ കാത്തിരിപ്പിന് അവസാനമായത്. അതിനുശേഷം നടന്ന ഒളിമ്പിക്സുകളിൽ ഒന്നിൽപ്പോലും മെഡലിനായി കാത്തിരിക്കേണ്ട അവസ്ഥ വനിതാ താരങ്ങൾ വരുത്തിയിട്ടില്ല. ഇന്ത്യ ഒളിമ്പിക്സുകളിൽ ഇതുവരെ നേടിയ 35 മെഡലുകളിൽ എട്ടെണ്ണം അവരുടെ സംഭാവനയാണ്. വരും ഒളിമ്പിക്സിലും തകർപ്പൻ പ്രകടനങ്ങൾ നടത്തി അവർ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തുമെന്ന് ഉറപ്പാണ്.