ഐപിഎല്ലിലെ എൽ ക്ലാസികോ തുടങ്ങും മുമ്പേ ചെന്നൈക്ക് കനത്ത തിരിച്ചടിയേറ്റു. കടുത്ത പനിയെത്തുടർന്ന് ക്യാപ്റ്റൻ ധോണി ഹോട്ടൽ മുറിയിൽത്തന്നെ തങ്ങി. പകരം നായകനായ റെയ്നയുടെ നിയന്ത്രണത്തിൽ കാര്യങ്ങൾ നിന്നത് ടോസിൽ മാത്രം. മറുവശത്ത് ഉത്തരവാദിത്തെോടെ ബാറ്റ് ചെയ്ത് 67 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് മുംബൈയെ 155 എന്ന ഭേദപ്പെട്ട സ്കോറിലെത്തിച്ചു.