ഹൈദരാബാദ്: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 156 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ ഏഴിന് 155 റൺസെടുക്കുകയായിരുന്നു. 45 റൺസെടുത്ത നായകൻ ശ്രേയസ് അയ്യരാണ് ഡൽഹിയുടെ ടോപ് സ്കോറർ. കോളിൻ മൺറോ 40 റൺസും റിഷഫ് പന്ത് 23 റൺസും നേടി.