ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും ക്രിസ് ലിന്നും കെട്ടിപ്പടുത്ത കൂട്ടുകെട്ടാണ് കൊല്‍ക്കത്തയുടെ വിജയത്തിന് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് 62 റണ്‍സ് അടിച്ചെടുത്തു. 22 പന്തില്‍ അഞ്ചു ഫോറും മൂന്നു സിക്സും സഹിതം ലിന് 46 റണ്‍സ് അടിച്ചു. 49 പന്തില്‍ അഞ്ചു ഫോറും രണ്ട് സിക്സും സഹിതം 65 റണ്‍സുമായി പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്‍ കൊല്‍ക്കത്തയുടെ വിജയം വരെ ക്രീസില്‍ തുടര്‍ന്നു.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ആറുവിക്കറ്റിന് 183 റണ്‍സെടുത്തു. സാം കുറാന് 55(24), നിക്കോളാസ് പൂരന് 48(27), മായങ്ക് അഗര്‍വാള്‍ 36(26) എന്നിവരാണ് 183 റണ്ണില്‍ എത്തിച്ചത്. അവസാന നാലുപന്തില്‍ സാം കുറാന് മൂന്നു ഫോറും ഒരു സിക്സും അടിച്ചപ്പോൾ അവസാന ഓവറില്‍ 22 റണ്‍സ് പിറന്നു. കൊല്‍ക്കത്തയ്ക്കുവേണ്ടി മലയാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ രണ്ടുവിക്കറ്റെടുത്തു.
മൂന്നാം വിക്കറ്റില്‍ നിക്കോളാസ് പൂരനും മായങ്ക് അഗര്‍വാളും ഒത്തുചേര്‍ന്നതോടെ റണ്‍നിരക്ക് കുതിച്ചു. മായങ്ക് നല്കിയ പിന്തുണയില്‍ പൂരന് കുതിച്ചു. 26 പന്ത് നേരിട്ട മായങ്ക് രണ്ട് ബൗണ്ടറിയും ഒരു സിക്സും അടത്തം 36 റണ്‍ എടുത്തുനില്‍ക്കേ റണ്ണൗട്ടാവുകയായിരുന്നു. പൂരന്- മായങ്ക് സഖ്യം 40 പന്തില്‍ 67 റണ്‍ അടിച്ചു.