17 പന്തില്‍ നിന്ന് രണ്ടു സിക്സും ഒരു ബൗണ്ടറിയുമടക്കം തകര്‍ത്തടിച്ച് തുടങ്ങിയ ജോസ് ബട്ലറെ പുറത്താക്കി അരങ്ങേറ്റക്കാരന്‍ അര്‍ഷ്ദീപ് സിങ്ങാണ് പഞ്ചാബിന് നല്ല തുടക്കം നല്‍കിയത്. സഞ്ജു സാംസണ് 21 പന്തില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 27 റണ്‍സെടുത്ത് പുറത്തായി. വമ്പനടിക്കാരന്‍ ആഷ്ടണ്‍ ടര്‍ണര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി.