ഐപിഎലില്‍ കൊല്‍ക്കത്തയ്ക്കെതിരെ മുംബൈയ്ക്ക് 9 വിക്കറ്റ് ജയം വിജയലക്ഷ്യമായ 134 റണ്‍സ് മുംബൈ ഒരു വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത് രോഹിത് ശര്‍മ്മ 55ഉം, സൂര്യകുമാര്‍ യാദവ് 46 റണ്‍സുമെടുത്തു 30 റണ്‍സെടുത്ത ഡീ കോക്കിന്റെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയെ മുംബൈ 133 റണ്‍സിലൊതുക്കി. ഒരു ബാറ്റ്സ്മാന് പോലും അര്‍ദ്ധസെഞ്ച്വറി നേടാനായില്ല. ക്രിസ് ലിന് 41ഉം, റോബിന് ഉത്തപ്പ 40 റണ്‍സുമെടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തി ലസിത് മലിംഗയും, രണ്ടുവിക്കറ്റെടുത്ത് ബുമ്രയും മുംബൈ ബൗളിംഗ് നിരയില്‍ തിളങ്ങി.