ഒപ്പം എം.എസ് ധോനിയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പും. 2019 ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായ ശേഷം പിന്നീട് ഇതുവരെ ധോനി ബാറ്റെടുത്തിട്ടില്ല.
3/ 9
ധോനിയുടെ വിരമിക്കൽ വാർത്തകളും ഇതിനോടകം പ്രചരിച്ചിരുന്നു. എന്നാൽ 40ാം ജന്മദിനത്തിനു ശേഷവും ധോനി സൂപ്പർ കിംഗ്സിനൊപ്പമുണ്ടെന്ന ആത്മ വിശ്വാസത്തിലാണ് ഐപിഎല്ലിലെ പ്രിയ ടീമുകളായ ചെന്നൈ സൂപ്പർ കിംഗ്സ്.
4/ 9
ധോനിയുടെ ഭാവിയുടെ കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് യാതൊരു ആശങ്കയുമില്ലെന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ് സി.ഇ.ഒ കാശി വിശ്വനാഥന് പറയുന്നത്.
5/ 9
2022-ലും ധോനി ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കാന്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറയുന്നു.
6/ 9
ഇന്ത്യയ്ക്ക് വേണ്ടി ധോനി വീണ്ടും കളിക്കാൻ സാധ്യതയില്ലെങ്കിലും വിക്കറ്റ് കീപ്പർ കൂടിയായ ഇതിഹാസ താരം ഉടൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ലെന്ന് ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
7/ 9
ധോനി 2020, 2021 ഐ.പി.എല്ലുകളുടെയും ഭാഗമാകുമെന്ന് പ്രതീക്ഷിക്കാം. മിക്കാവാറും 2022-ലും- ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ കാശി വിശ്വനാഥൻ പറഞ്ഞു.
8/ 9
യു.എ.ഇയില്‍ സെപ്റ്റംബര്‍ 19-നാണ് ഐ.പി.എല്ലിന്റെ 13-ാം സീസണ് ആരംഭിക്കുന്നത്. നവംബര്‍ 10-നാണ് ഫൈനല്‍.
9/ 9
മൂന്ന് ഐപിഎൽ കിരീടങ്ങളിലേക്ക് ചെന്നൈയെ നയിച്ച ക്യാപ്റ്റനാണ് എം എസ് ധോണി. തന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ധോനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും സ്വന്തം കാര്യവും ടീമിന്റെ കാര്യവും ധോനി നോക്കിക്കോളുമെന്നും കാശി വിശ്വനാഥൻ പറയുന്നു.