Home » photogallery » sports » IPL 2023 GUJARAT QUALIFIED FOR PLAY OFFS CHENNAI AND LUCKNOW FOR SECOND AND THIRD POSITIONS CALCULATIONS FOR FOURTH PLACE
സേഫായി ഗുജറാത്ത്; ചെന്നൈയും ലക്നൗവും പ്ലേ ഓഫിനരികെ; നാലാം സ്ഥാനത്തിനായി കണക്കുകൂട്ടലുകൾ
മുംബൈ, പഞ്ചാബ്, ബാംഗ്ലൂർ ടീമുകൾ എല്ലാ മത്സരങ്ങളും തോറ്റെങ്കിൽ മാത്രമേ രാജസ്ഥാൻ, കൊൽക്കത്ത ടീമുകൾക്ക് പ്ലേഓഫ് പ്രവേശനം സാധ്യമാകൂ.
ഐപിഎൽ 2023 ഏറെക്കുറെ അവസാന മാത്സരങ്ങളിലേക്ക് നീങ്ങുകയാണ്. പ്ലേഓഫ് പോരാട്ടങ്ങൾക്ക് അടുത്താഴ്ച തുടക്കം കുറിക്കും. എന്നാൽ ഇതുവരെ പ്ലേഓഫ് ഉറപ്പിച്ചിരിക്കുന്നത് ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് മാത്രമാണ്.
2/ 8
ഇനി ഗുജറാത്തിന് ഒരു മത്സരം കൂടിയാണ് ബാക്കിയുള്ളത്. 18 പോയിന്റുമായി ഒന്നാം സ്ഥാനാക്കാരായി പോയിന്റ് ടേബിളിൽ തുടരുകയാണ് ഗുജറാത്ത്. മേയ് 21ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായാണ് ഗുജറാത്തിന്റെ അവസാന മത്സരം.
3/ 8
13 കളികളിൽ നിന്ന് ഒൻപതു വിജയവും നാലു പരാജയങ്ങളുമാണ് ഗുജറാത്തിന്റെ ഈ സീസണിലെ പ്രകടനം. അടുത്ത മത്സരം കൂടി ജയിച്ചാൽ 20 പോയിന്റാകും.
4/ 8
15പോയിന്റ് വീതമുള്ള ചെന്നൈയ്ക്കും ലക്നൗവിനും അടുത്ത മത്സരം ജയിച്ചാൽ പ്ലേഓഫ് ഉറപ്പിക്കാം. ചെന്നൈ സൂപ്പർ കിങ്സിന് ഡൽഹി ക്യാപിറ്റല്സുമായിട്ടാണ് അടുത്ത മത്സരം. ലക്നൗ സൂപ്പർ ജയ്ന്റ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായാണ് ബാക്കിയുള്ള മത്സരം.
5/ 8
14 പോയിന്റുള്ള മുംബൈയ്ക്ക് അടുത്ത മത്സരം ജയിക്കുന്നതിനൊപ്പം മറ്റു ടീമുകളുടെ മത്സര ഫലവും നിർണായകമാകും. സൺറൈസേഴ്സ് ഹൈദരാബാദുമായാണ് മുംബൈയുടെ സീസണിലെ അവസാന മത്സരം. മേയ് 21ന് 3.30നാണ് മത്സരം നടക്കു.
6/ 8
ബാക്കിയുള്ള 2 കളികളും ജയിച്ചാൽ 12 പോയിന്റ് വീതമുള്ള ബാംഗ്ലൂർ, പഞ്ചാബ് ടീമുകൾക്കും സാധ്യതയുണ്ട്. ബാംഗ്ലൂരിന് നാളെ നടക്കുന്ന ഹൈദരാബാദുമായുള്ള മത്സരം നിർണായകമാകും. കൊൽക്കത്തക്ക് നേരിടാനുള്ളത് ലക്നൗവിനെയാണ്.
7/ 8
12 പോയിന്റ് വീതമുള്ള രാജസ്ഥാൻ, കൊൽക്കത്ത ടീമുകൾക്ക് ഇനി ഓരോ മത്സരം വീതമാണ് ബാക്കി. അതു ജയിച്ചാലും മുംബൈ, പഞ്ചാബ്, ബാംഗ്ലൂർ ടീമുകൾ എല്ലാ മത്സരങ്ങളും തോറ്റെങ്കിൽ മാത്രമേ ഇരു ടീമുകൾക്കും പ്ലേഓഫ് പ്രവേശനം സാധ്യമാകൂ.
8/ 8
മേയ് 23നാണ് ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങൾക്കു തുടക്കമാകുന്നത്. 28നാണ് ഫൈനൽ പോരാട്ടം.