ക്രിക്കറ്റ് പ്രേമികളെ ആവേശത്തിൽ ആറാടിക്കുകയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പൂരം. ഓരോ മത്സരങ്ങളും ഒന്നിനൊന്ന് ആവേശകരമാകുകയാണ്. അവസാന പന്ത് വരെ നീളുന്ന ആവേശപോരാട്ടങ്ങൾ തുടരുന്നതിനിടെ കഴിഞ്ഞ ദിവസം ഫാഫ് ഡുപ്ലെസിസന് ലക്ക്നൌവിനെതിരെ നേടിയ വമ്പൻ സിക്സറാണ് ഇപ്പോൾ ചർച്ചയാകുന്നത്. 115 മീറ്റർ ദൈർഘ്യമുള്ളതായിരുന്നു ഫാഫിന്റെ ആ സിക്സർ. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ പതിച്ച സിക്സർ കണ്ട് നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ഗ്ലെൻ മാക്സ്വെൽ അമ്പരന്നുപോയി. ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും വലിയ സിക്സറാണെങ്കിലും, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ സിക്സർ ഇതല്ല. ഐപിഎല്ലിലെ ഇതുവരെയുള്ള ഏറ്റവും വലുപ്പമേറിയ 9 സിക്സറുകൾ ഏതൊക്കെയെന്ന് നോക്കാം...
1. ആൽബി മോർക്കൽ- 125 മീ
ഐപിഎൽ 2008-ൽ ചെന്നൈ സൂപ്പർ കിംഗ്സിനുവേണ്ടി കളിച്ച ദക്ഷിണാഫ്രിക്കൻ ഓൾറൌണ്ടർ ആൽബി മോർക്കലാണ് ഏറ്റവും വലിയ സിക്സർ പായിച്ചത്. ഡെക്കാൻ ചാർജേഴ്സിന്റെ ഇടംകയ്യൻ സ്പിന്നർ പ്രഗ്യാൻ ഓജയെ 125 മീറ്റർ ദൈർഘ്യമുള്ള സിക്സറിനാണ് മോർച്ചൽ പായിച്ചത്. ഐപിഎൽ പിന്നീട് 15 സീസൺ പിന്നിട്ടെങ്കിലും ഈ റെക്കോർഡിന് ഇതുവരെ ഇളക്കം സംഭവിച്ചിട്ടില്ല.