രാജസ്ഥാൻ റോയൽസ് നായകനും മലയാളിയുമായ സഞ്ജു സാംസണ് ചെന്നൈ സൂപ്പർ കിംഗ്സ് നായകനും ഇതിഹാസ താരമായ എംഎസ് ധോണിയുമായി ഒരുപാട് സാമ്യതകളുണ്ടെന്ന് യുസ്വേന്ദ്ര ചാഹൽ. ഏപ്രിൽ 23 ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ രാജസ്ഥാൻ റോയൽസിന്റെ ഐപിഎൽ മത്സരത്തിന് മുന്നോടിയായുള്ള ഒരു അഭിമുഖത്തിലാണ് ചാഹൽ ധോണിയെയും സഞ്ജുവിനെയും താരതമ്യം ചെയ്തത്. സഞ്ജു സാംസൺ ധോണിയെപ്പോലെ വളരെ ശാന്തനാണെന്ന് ചാഹൽ പറയുന്നു.
"ഐപിഎല്ലിൽ സഞ്ജു സാംസൺ തീർച്ചയായും എന്റെ പ്രിയപ്പെട്ടവനാണ്. അക്ഷരാർത്ഥത്തിൽ സഞ്ജു, മഹി ഭായിയുമായി സാമ്യമുള്ള ആളാണെന്ന് എനിക്ക് തോന്നുന്നു, അദ്ദേഹം വളരെ ശാന്തനാണ്. കഴിഞ്ഞ വർഷം ഒരു ബൗളർ എന്ന നിലയിൽ 10 ശതമാനമോ മറ്റെന്തെങ്കിലും വളർച്ചയോ എനിക്കുണ്ടായത് സഞ്ജു കാരണമാണ്. അവൻ എന്നോട് പറഞ്ഞു, ‘നിനക്ക് നാല് ഓവർ ഉണ്ട്, നിനക്ക് ഇഷ്ടമുള്ളപോലെ ബൗൾ ചെയ്യൂ’, ചാഹൽ കൂട്ടിച്ചേർത്തു.