ജയ്പുര്‍: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റൻസ്. ഒമ്പത് വിക്കറ്റിനായിരുന്നു ഹർദിക് പാണ്ഡ്യയുടെയും സംഘത്തിന്റെയും വിജയം. സ്പിൻ ബോളിങ് കരുത്തിൽ രാജസ്ഥാനെ 118 റൺസിന് പുറത്താക്കുകയായിരുന്നു ഗുജറാത്ത് ടൈറ്റൻസ്. മറുപടി ബാറ്റിങ്ങിൽ 13.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് വിജയതീരമണഞ്ഞു. (Sportzpics)