ബോക്സില്‍ വെച്ച് ഒഡിഷ ഡിഫന്‍ഡര്‍ ശുഭം സാരംഗിയുടെ കൈയില്‍ പന്ത് തട്ടിയതിനായിരുന്നു മുംബൈക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഓഗ്ബച്ചെ പന്ത് അനായാസം വലയിലെത്തിച്ചു.45ാം മിനിറ്റില്‍ ഹെഡറിലൂടെയായിരുന്നു റൗളിന് ബോര്‍ഗസിന്റെ ഗോള്‍. ബിപിന്‍ സിങ്ങിന്റെ ക്രോസ് ബോക്സിലേക്ക് വന്നപ്പോള്‍ ഓടിക്കയറിയ ബോര്‍ഗസ് പന്ത് വലയിലെത്തിക്കുകയായിരുന്നു.