ടി20-ഏകദിന ടീമുകളിൽ ജസ്പ്രിത് ബുംറ മടങ്ങിയെത്തി. പരിക്കിനെ തുടർന്ന് ലണ്ടനിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബൂംറ ഏറെക്കാലമായി ടീമിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിന് മുമ്പ് വിശാഖപട്ടണത്ത് ബൂംറ നെറ്റ്സിൽ പന്തെറിഞ്ഞിരുന്നു. ഈ മാസം 25ന് കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ ഗുജറാത്തിനായും ബുമ്ര കളിക്കും. പരിക്കിൽനിന്ന് മോചിതനായ ഓപ്പണർ ശിഖർ ധവാനും ടീമിൽ മടങ്ങിയെത്തി.
അതേസമയം തുടർച്ചയായി ക്രിക്കറ്റ് കളിക്കുന്ന രോഹിത് ശർമ്മ, മൊഹമ്മദ് ഷമി എന്നിവരെ ടി20 ടീമിൽനിന്ന് വിശ്രമം നൽകി. റിഷഭ് പന്താണ് ഏകദിന, ട്വന്റി 20 ടീമുകളിലെ വിക്കറ്റ് കീപ്പർ. പന്തിന്റെ കീപ്പിംഗ് മെച്ചപ്പെടണമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം എസ് കെ പ്രസാദ് പറഞ്ഞു. സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പിംഗ് പരിശീലകന് കീഴിൽ പന്തിന് പരിശീലനം നൽകുമെന്നും എം എസ് കെ പ്രസാദ് പറഞ്ഞു.