കിവീസിനെതിരായ മോശം പ്രകടനം: ബുംറക്ക് ഒന്നാം സ്ഥാനം നഷ്ടം; കോലിയുടെ റാങ്കിംഗിൽ മാറ്റമില്ല
ഇതുവരെയുള്ള കരിയറില്‍ ബുംറ ഒരു പരമ്പരയില്‍ വിക്കറ്റില്ലാതെ മടങ്ങുന്നത് ഇതാദ്യമായാണ്.
News18 Malayalam | February 12, 2020, 3:58 PM IST
1/ 4
ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ഐസിസി റാങ്കിങ്ങില്‍ തിരിച്ചടി. ഐസിസി ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ബുംറയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. പരമ്പരയില്‍ ഒരു വിക്കറ്റ് പോലും നേടാന്‍ ബുംറയ്ക്ക് കഴിയാത്തതാണ് തിരിച്ചടിയായത്.
2/ 4
പരിക്ക് കാരണം പരമ്പരയില്‍ നിന്ന് വിട്ടുനിന്ന ന്യൂസിലാന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടാണ് ബുംറയെ മറികടന്ന് ഒന്നാമതെത്തിയത്. ഒന്നാം സ്ഥാനത്ത് ബോള്‍ട്ടിന് 727 പോയന്റാണുള്ളത്. 719 പോയന്റുള്ള ബുംറ രണ്ടാം സ്ഥാനത്തേക്കിറങ്ങി.
3/ 4
ഇതുവരെയുള്ള കരിയറില്‍ ബുംറ ഒരു പരമ്പരയില്‍ വിക്കറ്റില്ലാതെ മടങ്ങുന്നത് ഇതാദ്യമായാണ്. മൂന്ന് മത്സരങ്ങളിലും 10 ഓവര്‍ തികച്ചെറിഞ്ഞ ബുംറ 167 റണ്‍സ് വിട്ടുകൊടുത്തു. ഇക്കണോമി റേറ്റ് 5.56. മികച്ച ഇക്കണോമിയില്‍ ബൗള്‍ ചെയ്യാറുള്ള ബുംറ ഈ പരമ്പരയില്‍ എറിഞ്ഞത് വെറും ഒരു മെയ്ഡന്‍ ഓവറാണ്.
4/ 4
അതേസമയം പരമ്പരയില്‍ തിളങ്ങാനായില്ലെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഏകദിന റാങ്കിങ്ങില്‍ മാറ്റമൊന്നും വന്നിട്ടില്ല. 869 പോയന്റോടെ കോലി ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 855 പോയന്റുള്ള രോഹിത് ശര്‍മയാണ് രണ്ടാമത്.