ഫ്രാൻസ് ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ ക്യാപ്റ്റനായി പിഎസ്ജിയുടെ യുവതാരം കീലിയൻ എംബാപ്പെ. മുന്‍ ഫ്രഞ്ച് നായകനായിരുന്ന ടോട്ടനം ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചതിനാലാണ് പുതിയ നായകനായി എംബാപ്പെ ചുമതലയേല്‍ക്കുന്നത്.
2/ 6
24കാരനായ താരം ഫ്രാൻസ് കോച്ച് ദിദിയർ ദെഷാംപ്സുമായി ചർച്ച നടത്തിയതിന് ശേഷമാണ് ക്യാപ്റ്റൻ പദവി ഏറ്റെടുത്തത്. അൻ്റോയിൻ ഗ്രീസ്മാനാണ് വൈസ് ക്യാപ്റ്റൻ.
3/ 6
2018 ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന്റെ നായകനായിരുന്ന ലോറിസ് 2022 ലോകകപ്പ് ഫൈനലിലും ടീമിനെ എത്തിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ഫ്രാന്‍സ് ദേശീയ ടീമില്‍ നിന്ന് നായകനായിരുന്ന ഹ്യൂഗോ ലോറിസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
4/ 6
ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോറിസിന്റെ പകരക്കാരനായാണ് പിഎസ്ജി യുടെ സൂപ്പര്‍താരത്തിന്റെ വരവ്.
5/ 6
ദേശീയ ജഴ്സിയിൽ ആകെ 66 മത്സരങ്ങളാണ് എംബാപ്പെ കളിച്ചിട്ടുള്ളത്. ക്യാപ്റ്റനെന്ന നിലയിലുള്ള എംബാപ്പെയുടെ ആദ്യ പോരാട്ടം വെള്ളിയാഴ്ച നെതർലൻഡ്സിനെതിരെ നടക്കും. യൂറോ 2024 യോഗ്യതാ മത്സരമാണ് ഇത്.
6/ 6
ക്ലബ്ബ് ഫുട്ബോളില്‍ പിഎസ്ജിയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് എംബാപ്പെ.