69ാം മിനിറ്റില്‍ കെവിന് ഡിബ്രുയ്നയാണ് സിറ്റിയുടെ ആശ്വാസഗോള്‍ മടക്കിയത്. 2009-10നു ശേഷം ലിയോണിന്റെ ആദ്യത്തെ സെമി പ്രവേശനം കൂടിയാണിത്. ഇതു രണ്ടാം സീസണിലാണ് ചാംപ്യന്‍സ് ലീഗില്‍ ലിയോണിനോട് സിറ്റി തോറ്റത്. ഫ്രഞ്ച് ലീഗിൽ ഏഴാം സ്ഥാനക്കാരായി നാണം കെട്ടിടത്ത് നിന്നുള്ള ലിയോണിൻ്റെ കുതിപ്പ് അതിശയകരമാണ്.
2017-18, 2018-19 സീസണുകളിലും സിറ്റി സെമി കാണാതെ പുറത്തായിരുന്നു. ഇത്തവണ ലിയോണിനെതിരേ സിറ്റിയായിരുന്നു ഫേവറിറ്റുകള്‍. മികച്ച താരനിരയുള്ള സിറ്റി ഫ്രഞ്ച് ടീമിനെ അനായാസം മറികടന്ന് സെമിയില്‍ ബയേണുമായി കൊമ്പുകോര്ക്കുമെന്നായിരുന്നു ഫുട്ബോള്‍ പ്രേമികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ എല്ലാ പ്രവചനങ്ങളും തെറ്റിക്കുന്ന പ്രകടനമായിരുന്നു ലിയോണ്‍ കാഴ്ചവച്ചത്.