

വനിതാ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി മെഡല്‍. 48 കിലോഗ്രാം വിഭാഗം ഫൈനല്‍ മത്സരത്തില്‍ 4-1ന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതോടെയാണ് മഞ്ജുവിന് വെള്ളിയില്‍ ഒതുങ്ങേണ്ടിവന്നത്. ഫൈനലില്‍ റഷ്യയുടെ എകതെരീന പാല്സേവയാണ് മഞ്ജുവിനെ തോൽപിച്ചത്.


മേരികോമിന് ശേഷം ഇതാദ്യമായാണ് ഒരു വനിതാ ബോക്സിംഗ് താരം അരങ്ങേറ്റത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഈ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് പത്തൊന്‍പതുകാരിയായ മഞ്ജു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മുന്‍ ലോക ചാമ്പ്യന്‍ തായ്ലന്‍ഡിന്റെ ചുതാമത് രക്സാതിനെ തോല്‍പ്പിച്ചാണ് മഞ്ജു ഫൈനലില്‍ പ്രവേശിച്ചത്. 4-1 എന്ന സ്കോറിനാണ് മുന്‍ ലോക ചാമ്പ്യനായ തായ്ലന്ഡ് താരത്തെ മഞ്ജുറാണി അട്ടിമറിച്ചത്.


ടൂർണമെന്റിലുടനീളം മഞ്ജു മികച്ച ഫോമിലായിരുന്നു. ഹരിയാനയിൽ സെലക്ഷൻ നോഡ് ലഭിക്കാത്തതിനെ തുടർന്ന് പഞ്ചാബിന് വേണ്ടി ദേശീയ കിരീടം നേടിയാണ് റാണി ഈ വർഷം ദേശീയ ക്യാമ്പിലേക്ക് കടന്നത്.