ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മരിയ ഷറപ്പോവ. വോഗിൽ എഴുതിയ കോളത്തിലാണ് താരം കോർട്ടിലേക്ക് ഇനിയില്ലെന്ന് ലോകത്തെ അറിയിച്ചത്.
2/ 13
2014 ൽ ഫ്രഞ്ച് ഓപ്പണിലാണ് ഷറപ്പോവ അവസാനമായി കിരീടം നേടിയത്. രണ്ടാം തവണയായിരുന്നു താരത്തിന്റെ ഫ്രഞ്ച് ഓപ്പൺ കിരീട നേട്ടം.
3/ 13
അഞ്ച് ഗ്രാന്റ് സ്ലാം കിരീടം നേടിയ ഷറപ്പോവ മുപ്പത്തിരണ്ടാം വയസ്സിലാണ് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്.
4/ 13
ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്നു. ഈ വർഷം ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.
5/ 13
"ജീവിതം ടെന്നീസിനായി സമർപ്പിപ്പോൾ, ടെന്നീസ് തന്നതാണ് ഇന്നത്തെ എന്റെ ജീവിതം" വോഗിൽ എഴുതിയ കുറിപ്പിൽ ഷറപ്പോവ പറയുന്നു.
6/ 13
ഓരോ ദിവസവും എനിക്ക് മിസ്സ് ചെയ്യും. ദിവസേനയുള്ള ട്രെയിനിങ്, ഇടതുകാലിലെ ഷൂ കെട്ടുന്നത് മുതൽ ഓരോ കാര്യങ്ങളും ഇനി എനിക്ക് മിസ് ചെയ്യും.
7/ 13
"പ്രാക്ടീസ് കോർട്ടിലെ ബെഞ്ചിൽ അച്ഛനൊപ്പം ഇരിക്കുന്നതും, വിജയവും പരാജയവും, ഹാൻഡ് ഷേക്ക്, അറിഞ്ഞോ അറിയാതെയോ എന്നിലെ മികച്ച കളിക്കായി പ്രോത്സാഹിപ്പിച്ച സഹതാരങ്ങൾ. എല്ലാം ഞാൻ മിസ്സ് ചെയ്യും"- കുറിപ്പിൽ ഷറപ്പോവ പറയുന്നു.
8/ 13
2004 ലെ വിംബിൾഡണിൽ ലോക ഒന്നാം നമ്പർ താരമായിരുന്ന സെറീന വില്യംസിനെ വീഴ്ത്തി ആദ്യ ഗ്രാന്റ്സ്ലാം കിരീടം നേടിയതോടെയാണ് ഷറപ്പോവ ലോകശ്രദ്ധ നേടുന്നത്. പതിനേഴ് വയസ്സായിരുന്നു അന്ന് താരത്തിന്റെ പ്രായം.
9/ 13
പിന്നീട് മറ്റ് മൂന്ന് ഗ്രാന്റ്സ്ലാം ഫൈനലുകളിൽ സെറീന-ഷറപ്പോവ പോരാട്ടമായിരുന്നു ടെന്നീസ് ലോകം കണ്ടത്. മൂന്നിലും വിജയം സെറീനക്കൊപ്പവും. 2005 ലാണ് ഷറപ്പോവ ആദ്യമായി ലോക ഒന്നാം നമ്പർ താരമാകുന്നത്.
10/ 13
2016 ഓടെ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന വെളിപ്പെടുത്തലും പിന്നാലെ വിവാദവും ഷറപ്പോവയ്ക്കൊപ്പം കൂടി.
11/ 13
തുടർന്ന് അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷൻ ഷറപ്പോവയ്ക്ക് വിലക്കേർപ്പെടുത്തി.
12/ 13
"തിരിഞ്ഞു നോക്കുമ്പോൾ പിന്നിൽ ടെന്നീസ് എന്ന പർവതമാണ് കാണുന്നത്. കയറ്റിറക്കങ്ങളിലൂടെയായിരുന്നു എന്റെ യാത്ര. പക്ഷേ, ആ കൊടുമുടിയിൽ നിന്നുള്ള കാഴ്ച്ച അതിമനോഹരമായിരുന്നു"- ഷറപ്പോവയുടെ വാക്കുകൾ.
13/ 13
28 വർഷങ്ങൾക്കും അഞ്ച് ഗ്രാന്റ് സ്ലാം നേട്ടങ്ങൾക്കും ശേഷം ജീവിതത്തിലെ മറ്റൊരു പർവതാരോഹണത്തിനുള്ള ഒരുക്കത്തിലാണെന്നും ഷറപ്പോവ പറയുന്നു.