വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പരക്കുള്ള ടീമിലും മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താൻ സാധ്യത. ഓപ്പണർ ശിഖർ ധവാന്റെ പരിക്ക് ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് പകരക്കാരനെ ഉൾപ്പെടുത്താൻ ബിസിസിഐ ആലോചിക്കുന്നത്.
2/ 3
ഞായറാഴ്ച ചെന്നൈയിലാണ് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം. ഡോക്ടർമാരുടെ റിപ്പോർട്ട് കൂടി കിട്ടിയ ശേഷമാകും പകരക്കാരനെ ഉൾപ്പെടുത്തുന്നതിൽ അന്തിമ തീരുമാനം. ട്വന്റി 20 പരമ്പരയിലും ശിഖർ ധവാന് പകരമായിരുന്നു സഞ്ജുവിനെ ഉൾപ്പെടുത്തിയത്.
3/ 3
ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, പൃഥ്വി ഷോ എന്നിവരും പരിഗണനയിലുണ്ട്. ബംഗ്ലാദേശ് പരമ്പരയിലും വിൻഡീസ് പരമ്പരയിലും ട്വന്റി 20 ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഒരു കളിയിലും ഇതുവരെ പ്ലെയിംഗ് ഇലവനിൽ അവസരം കിട്ടിയിട്ടില്ല. ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പരയിലെ അവസാന മത്സരം നാളെ മുംബൈയിലാണ്.