മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ മൈക്ക് ടൈസൺ ബോക്സിങ് റിങ്ങിലേക്ക് തിരിച്ചു വരുന്നുവെന്ന വാർത്തകൾ ഏറെ നാളായി കേട്ടു തുടങ്ങിയിട്ട്
2/ 10
ഇപ്പോൾ ഇതിൽ ഔദ്യോഗിക പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് താരം.
3/ 10
സെപ്റ്റംബർ 12 ന് റോയ് ജോൺസ് ജൂനിയറുമായി ഏറ്റുമുട്ടിയാണ് 54 കാരനായ താരത്തിന്റെ മടങ്ങി വരവ്.
4/ 10
കാലിഫോർണിയയിൽ നടക്കുന്ന മത്സരം ബോക്സിങ് ആരാധകർക്ക് ആവേശകാഴ്ച്ചയാകുമെന്നതിൽ സംശയമില്ല.
5/ 10
51 കാരനായ ജോൺസ് 2018 ലാണ് വിരമിച്ചത്. ബോക്സിങ് റിങ്ങിലെ ഇതിഹാസ താരങ്ങളുടെ ഏറ്റുമുട്ടലിന് കാത്തിരിക്കുകയാണ് ആരാധകർ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള ധനസമാഹരണത്തിനാണ് താരങ്ങൾ വീണ്ടും റിങ്ങിലെത്തുന്നത്.
6/ 10
അടുത്തിടെ ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് റിങ്ങിലേക്ക് മടങ്ങിയെത്തുന്ന കാര്യം ടൈസൺ ലോകത്തെ അറിയിച്ചത്.
7/ 10
ഇതിനായുള്ള തയ്യാറെടുപ്പുകളും താരം തുടങ്ങിയിരുന്നു. ടൈസന്റെ പരിശീലന വീഡിയോകൾ ഇതിനകം വൈറലാണ്.
8/ 10
ഇരുപതാം വയസ്സിൽ ലോക ചാമ്പ്യനായ താരമാണ് മൈക്ക് ടൈസൺ. ഇതുവരെ ആ ലോക റെക്കോർഡ് മറികടക്കാൻ മറ്റൊരു താരത്തിനും സാധിച്ചിട്ടില്ല.
9/ 10
20 വര്‍ഷം നീണ്ട കരിയറിനിടയിൽ നേരിട്ട 50 എതിരാളികളില്‍ 44 പേരേയും ഇടിച്ചിട്ട താരത്തിന്റെ മറ്റൊരു തകർപ്പൻ പ്രകടനത്തിന് കാത്തിരിക്കുകയാണ് ആരാധകർ.
10/ 10
ഇടിക്കൂട്ടിൽ എതിരാളികളെ ഇടിച്ചിടുമ്പോഴും പുറത്ത് വിവാദങ്ങൾ നിറഞ്ഞതായിരുന്നു ടൈസന്റെ ജീവിതം.