Hasin Jahan| ഭീഷണികളിൽ പൊലീസ് നടപടിയില്ല; കൂടുതൽ സുരക്ഷ ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം ഷമിയുടെ ഭാര്യ കോടതിയിൽ
പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് ഹസിൻ ജഹാൻ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹസിൻ ജഹാന്റെ ഹർജി അടുത്തയാഴ്ച കോടതി പരിഗണിക്കും.
News18 Malayalam | September 14, 2020, 8:11 PM IST
1/ 8
കൊൽക്കത്ത: കൂടുതൽ സുരക്ഷ ആവശ്യപ്പെട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ കോടതിയിൽ.
2/ 8
മകൾക്കൊപ്പം താമസിക്കുന്ന തനിക്ക് കൂടുതൽ സുരക്ഷ നൽകണം എന്നാവശ്യപ്പെട്ടാണ് കൊൽക്കത്ത ഹൈക്കോടതിയിൽ ഹസിൻ ജഹാൻ ഹർജി നൽകിയിരിക്കുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
3/ 8
രാമക്ഷേത്ര നിർമാണത്തെ അനുകൂലിച്ച് പോസ്റ്റിട്ടതിനു പിന്നാലെ ഹസിന് ജഹാന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. കൊല്ലുമെന്നും പീഡിപ്പിക്കുമെന്നുമടക്കം ഭീഷണി ഉയർന്നിരുന്നു.
4/ 8
ഓഗസ്റ്റ് അഞ്ചിന് നടന്ന അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടിയുള്ള ഭൂമി പൂജയിൽ എല്ലാ ഹിന്ദുക്കൾക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടാണ് ഹസിൻ ജഹാൻ പോസ്റ്റിട്ടത്. ഈ പോസ്റ്റിനാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.
5/ 8
ഇതിനെ തുടർന്ന് ഓഗസ്റ്റ് 9ന് ഹസിൻ ജഹാൻ പൊലീസിൽ പരാതി നൽകിയിരുന്നു. ഭീഷണിയുടെ സ്ക്രീന്‍ ഷോട്ട് സഹിതം ലാൽ ബസാർ പൊലീസ് സ്റ്റേഷനിലെ സൈബർ ക്രൈം വിഭാഗത്തിലാണ് ഹസിൻ പരാതി നൽകിയത്.
6/ 8
എന്നാൽ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് ഹസിൻ ജഹാൻ കോടതിയെ സമീപിച്ചിരിക്കുന്നത്. ഹസിൻ ജഹാന്റെ ഹർജി അടുത്തയാഴ്ച കോടതി പരിഗണിക്കും.
7/ 8
അതേസമയം ഭാര്യയോടൊപ്പമുള്ള മകൾ ഐറയെ കണ്ടിട്ട് മാസങ്ങളായെന്നും ലോക്ക്ഡൗണിനിടെ മകളെ കണ്ടില്ലെന്നും ഇതിൽ ദുഃഖമുണ്ടെന്നും ഷമി ഈ ആഴ്ച പ്രതികരിച്ചിരുന്നു.
8/ 8
2014ൽ വിവാഹിതരായ ഹസിൻ ജഹാനും മുഹമ്മദ് ഷമിയും 2018 മുതൽ പിരിഞ്ഞാണ് താമസം. ഷമിക്കെതിരെ ഗാർഹിക പീഡന കുറ്റം ആരോപിച്ച് ഹസിൻ ജഹാൻ പൊലീസിൽ പരാതി നൽകിയിരുന്നു.