ഫിഫ ലോകകപ്പ് ഖത്തറിൽ കലാശപ്പോരിനിറങ്ങുമ്പോൾ ലോകകപ്പിന്റെ സംഘാടനം മുതൽ കാഴ്ചക്കാരിൽ വരെ ഇന്ത്യക്കാരുടെ വലിയ സാന്നിധ്യമുണ്ടായിരുന്നു. ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ വീക്ഷിച്ച ലോകകപ്പും ഖത്തറിലേതാണ്.
2/ 6
പത്ത് കോടിയിലേറെപ്പേരാണ് Jio സിനിമയിലൂടെ ലോകകപ്പ് കണ്ടത്. ലോകകപ്പ് പ്രേക്ഷകരുടെ എണ്ണത്തിൽ ചരിത്രത്തിൽ ആദ്യമായാണ് ടിവി പ്രേക്ഷകരെ മറികടന്ന് ഡിജിറ്റൽ കാഴ്ചക്കാർ.
3/ 6
നവംബർ 20 മുതൽ iOS-ലും Android-ലും ഉടനീളം മൂന്നാഴ്ചത്തേക്ക് സൗജന്യമായി ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പായി JioCinema മാറി.
4/ 6
ലോകകപ്പ് കാഴ്ചക്കാരിൽ എത്തിക്കുന്നതിൽ ഇതുവരെയില്ലാത്ത നവീന അനുഭവമാണ് ജിയോ സിനിമ ഒരുക്കിയത്. അത്യാധുനിക സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ദൃശ്യ-ശ്രവ്യ വിസ്മയമായി ഫിഫ ലോകകപ്പ് ജിയോ സിനിമയിലൂടെ ഫുട്ബോൾ ആരാധകർ ആസ്വദിച്ചത്.
5/ 6
മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ഹിന്ദിയിലും ബംഗാളിലിയിലും മത്സരങ്ങൾ തത്സമയം ജിയോ സിനിമയിൽ ലഭ്യമായി.
6/ 6
ഇതുവരെ കണ്ടിട്ടില്ലാത്ത വോയ്സ് ആക്ടിവേറ്റഡ് എആർ ലെൻസ് വ്യത്യസ്ത അനുഭവമാണ് പ്രേക്ഷകർക്ക് പകർന്നു നൽകിയത്. ഇതിനായി Snap Inc. യുമായി ചേർന്നാണ് ജിയോ സിനിമ പ്രവർത്തിച്ചത്.