ലോക ക്രിക്കറ്റിലെത്തന്നെ വലിയ ആരാധക പിന്തുണയുള്ള ടീമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇന്ത്യന്‍ താരങ്ങള്‍ക്ക് പല ഉന്നത സ്ഥാനങ്ങളും നല്കി രാജ്യം ആദരിച്ചിട്ടുണ്ട്. ഉന്നത സര്‍ക്കാര്‍ ജോലിയുള്ള പ്രമുഖ ഇന്ത്യന്‍ താരങ്ങളെ പരിചയപ്പെടാം.
2/ 9
ഇന്ത്യയുടെ സൂപ്പര്‍ സ്പിന്നര്‍ ഹര്ഭജന് സിംഗ് പഞ്ചാബ് പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് കൂടിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നല്കിയ സേവനം പരിഗണിച്ചാണ് ഹര്ഭജന് ഈ പദവി നല്‍കിയത്.
3/ 9
ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഉയര്‍ന്ന ഉദ്യോഗസ്ഥ പദവിയാണ് സച്ചിന് ബഹുമതിയായി നല്‍കിയിരിക്കുന്നത്. ഐഎഎഫ് ഗ്രൂപ്പ് ക്യാപ്റ്റന്‍ എന്ന പദവിയാണ് സച്ചിനുള്ളത്. രാജ്യത്തെ ഒട്ടുമിക്ക പ്രധാന ബഹുമതികളും സ്വന്തമാക്കിയിട്ടുള്ള ക്രിക്കറ്റ് താരമാണ് സച്ചിന്.
4/ 9
2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ഫൈനലില്‍ പാകിസ്ഥാനെതിരേ ഇന്ത്യയുടെ ഫൈനല്‍ ഓവര്‍ എറിഞ്ഞത് ജോഗീന്ദര്‍ ശര്‍മയായിരുന്നു. നിലവില്‍ ഹരിയാന പോലീസില്‍ ഡെപ്യൂട്ടി കമ്മീഷണറാണ് അദ്ദേഹം.
5/ 9
ലോക ക്രിക്കറ്റില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള ധോണിക്ക് രാജ്യം ലെഫ്റ്റണല്‍ കേണല്‍ പദവി നല്‍കിയാണ് രാജ്യം ആദരിച്ചത്. വിശേഷ ദിവസങ്ങളില്‍ രാജ്യത്തിന്റെ സൈനീക ചടങ്ങുകളില്‍ പല തവണ ധോണി പങ്കെടുത്തിട്ടുണ്ട്.
6/ 9
ടീം ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ഉമേഷ് യാദവ് റിസര്‍വ് ബാങ്കിലെ ഉദ്യോഗസ്ഥാനാണെന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. നാഗ്പൂരില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് മാനേജറാണ് ഉമേഷ് യാദവ്.
7/ 9
യുസ്വേന്ദ്ര ചഹാല്‍ ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനാണ്. ക്രിക്കറ്റിനു പുറമെ ചെസ്സിലും വലിയനേട്ടങ്ങളുള്ള വ്യക്തിയാണ് ചഹല്‍.
8/ 9
ഇന്ത്യയുടെ ഭാവി നായകനെന്ന് കണക്കാക്കുന്ന കെ.എല്‍ രാഹുല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ അസിസ്റ്റന്റ് മാനേജറാണ്. ബിരുദ വിദ്യാഭ്യാസ യോഗ്യതയും താരത്തിനുണ്ട്.
9/ 9
ആദ്യമായി ഇന്ത്യക്ക് ലോകകപ്പ് കിരീടം നേടിത്തന്ന നായകനാണ് കപില്‍ദേവ്. കപിലിന്റെ ക്രിക്കറ്റിലെ സംഭാവനകള്‍ വിലയിരുത്തി ലഫ്റ്റണല്‍ കേണല്‍ പദവി നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.