ധോണി ധരിച്ച ബലിദാൻ ഗ്ലൗസ് ആണ് ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്
News18 | June 7, 2019, 2:41 PM IST
1/ 7
ലോകകപ്പിലെ ആദ്യ മത്സരത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി അണിഞ്ഞ ഗ്ലൗസാണ് ഇപ്പോൾ ചർച്ചാവിഷയം.
2/ 7
മത്സരത്തിൽ വിക്കറ്റിന് പിന്നിലും മുന്നിലും മികച്ച പ്രകടനം ധോണി കാഴ്ചവെച്ചിരുന്നു.
3/ 7
യുസ്വേന്ദ്ര ചാഹൽ എറിഞ്ഞ നാൽപതാം ഓവർ ഫെഹ്ലുക് വയോയെ സ്റ്റംപ് ചെയ്യുന്ന ടെലിവിഷൻ റിപ്ലേകളിൽ ധോണിയുടെ ഗ്ലൗസിലുള്ള ബലിദാൻ ബാഡ്ജ് വ്യക്തമാണ്.
4/ 7
സ്റ്റംപിങ്ങിന് ശേഷം ആഘോഷിക്കുന്ന എം എസ് ധോണിയും ചാഹലും
5/ 7
ബലിദാൻ ബാഡ്ജ് പതിപ്പിച്ച ഗ്ലൗസിന്റെ ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറലായി
6/ 7
കളിക്കളത്തിൽ ഇന്ത്യൻ സേനയെ പിന്തുണക്കുന്ന ധോണിയുടെ നടപടി, ഇതാദ്യമായല്ല. പുൽവാമ ആക്രമണത്തിന് ശേഷം നടന്ന ഓസ്ട്രേലിയക്കെതിരായ ഏകദിനത്തില്‍ സൈനിക തൊപ്പി ധരിച്ച് ധോണി ഉൾപ്പെടെയുള്ള ടീം അംഗങ്ങൾ കളത്തിലിറങ്ങിയിരുന്നു.
7/ 7
സൈനികരോടുള്ള ധോണി പ്രകടിപ്പിക്കുന്ന ബഹുമാനമാണ് ഇത് കാണിക്കുന്നതെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.