ദിവസങ്ങളായി ഷേവ് ചെയ്യാതെ നരച്ചതാടിയും, തലയില്‍ ഒരു കറുത്ത തുണിയും വലിച്ചുകെട്ടിയ വേഷത്തിലാണ് ധോണി. കശ്മീരില്‍ 15 ദിവസത്തെ സൈനിക സേവനത്തിനുശേഷം ധോണി ഓഗസ്ത് 15നാണ് മടങ്ങിയത്. യുദ്ധമുഖത്തെ പരിശീലനത്തിന് പുറമെ സുരക്ഷാ ഡ്യൂട്ടിയും ധോണി നിര്‍വഹിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ ലഡാക്ക് സന്ദര്‍ശിക്കാനും മുന്‍ ക്യാപ്റ്റന്‍ സമയം കണ്ടെത്തിയിരുന്നു.