ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവായി. ഇതോടെ താരം ചെന്നൈയില്‍ വെച്ച് നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കണ്ടിഷനിങ് ക്യാമ്പില്‍ പങ്കെടുക്കും.
2/ 7
ഓഗസ്റ്റ് 15 മുതല്‍ 20 വരെ ചെന്നൈയില്‍ വെച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പരിശീലനം ക്യാമ്പ്.
3/ 7
ടീമിനൊപ്പം ചേരുന്നതിന് മുന്‍പ് കഴിഞ്ഞ ദിവസമാണ് ധോണി കൊറോണ ടെസ്റ്റ് നടത്തിയത്.
4/ 7
പരിശീലനം ക്യാമ്പിന് ശേഷം ഓഗസ്റ്റ് 21ന് ചെന്നൈ സൂപ്പര്‍ കിങ്സ് യു.എ.ഇയിലേക്ക് തിരിക്കും.
5/ 7
യു.എ.ഇയിലേക്ക് തിരിക്കുന്നതിന് മുന്‍പ് ബി.സി.സി.ഐ നിര്‍ദേശ പ്രകാരം രണ്ട് കൊറോണ ടെസ്റ്റുകള്‍ കൂടി താരങ്ങള്‍ നടത്തണം.
6/ 7
ഇത് രണ്ടും നെഗറ്റീവ് ആയാല്‍ മാത്രമേ താരങ്ങള്‍ക്ക് യു.എ.ഇയിലേക്ക് പോവാന്‍ കഴിയു.
7/ 7
സെപ്റ്റംബര്‍ 19 മുതല്‍ യു.എ.ഇയിലെ മൂന്ന് സ്റ്റേഡിയങ്ങളില്‍ വെച്ചാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുക.