ഞായറാഴ്ച നടന്ന ടൈം ട്രാക്സ് മഡ് റേസിങ്ങിന്റെ രണ്ടാം പതിപ്പിൽ കേരളത്തിന് അകത്തും പുറത്തും നിന്നുമായി എഴുപതോളം ബൈക്കർമാരാണ് പങ്കെടുത്തത്. അഖിലേന്ത്യാ തലത്തിൽ മികവ് തെളിയിച്ച റേസർമാർ കുറുമ്പാച്ചി മലയ്ക്ക് കീഴിലെ ഏകദേശം 1.5 കിലോ മീറ്റർ വരുന്ന ചേറിൽ പുരണ്ടുകിടന്ന ട്രാക്കിനെ തീ പിടിപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ടത്.