വനിത ടി20യിൽ ചരിത്രം കുറിച്ച് അഞ്ജലി ചന്ദ്. മാലിദ്വീപിനെതിരായ മത്സരത്തിലാണ് നേപ്പാളിന്റെ താരം ബൗളിംഗിൽ റെക്കോർഡ് കുറിച്ചത്. 13 പന്തിൽ റൺസൊന്നും വിട്ടു കൊടുക്കാതെ ആറ് വിക്കറ്റാണ് അഞ്ജലി സ്വന്തമാക്കിയത്.
2/ 4
സൗത്ത് ഏഷ്യൻ ഗെയിംസിൻറെ ഭാഗമായി നടന്ന നേപ്പാള്‍ - മാലദ്വീപ് വനിതാ ക്രിക്കറ്റ് മത്സരത്തിലാണ് താരത്തിന്റെ മിന്നും പ്രകടനം. അഞ്ജലിയുടെ ബൗളിംഗ് മികവിൽ തകർന്നടിഞ്ഞ മാലിദ്വീപിന് 16 റൺസ് മാത്രമാണ് നേടാനായത്
3/ 4
വെറും അഞ്ച് പന്തിൽ വിക്കറ്റൊന്നും നഷ്ടമാകാതെ നേപ്പാൾ അനായാസം ജയിച്ചു കയറുകയും ചെയ്തു. 2.1 ഓവറുകളിൽ ആദ്യ ഓവറിൽ മൂന്നും രണ്ടാം ഓവറിൽ രണ്ടും വിക്കറ്റ് അഞ്ജലി വീഴ്ത്തി. മൂന്നാം ഓവറിലെ ആദ്യ പന്തിലും വിക്കറ്റെടുത്തതോടെ അത് ചരിത്രമായി
4/ 4
ഈ വര്‍ഷമാദ്യം ചൈനയുടെ വനിതാ ടീമിനെതിരെ മാലദ്വീപിന്റെ മാസ് എലീസ മൂന്ന് റണ്‍സിന് ആറ് വിക്കറ്റെടുത്തതായിരുന്നു വനിതാ ടി20യിലെ ഇതിനു മുമ്പത്തെ ഏറ്റവും മികച്ച പ്രകടനം