ഇംഗ്ലണ്ടിൽ ഏകദിനത്തിൽ 150ൽ അധികം റൺ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമെന്ന റെക്കോർഡ് ഇനി പാകിസ്ഥാൻ ഓപ്പണർ ഇമാമുൽ ഹഖിന് സ്വന്തം.
2/ 5
1983ലെ ലോകകപ്പിൽ തന്റെ 24ാം വയസ്സിലാണ് സിംബാബ് വേക്കെതിരെ കപിൽ ദേവ് പുറത്താകാതെ 175 റണ്‍സ് നേടി ലോക റെക്കോർഡ് സ്വന്തമാക്കിയത്.
3/ 5
കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് 23 കാരനായ ഇമാമുൽ ഹഖ് 131 പന്തിൽ 151 റൺസെടുത്ത് പുതിയ റെക്കോർഡ് സ്വന്തമാക്കിയത്.
4/ 5
ഇമാമുൽ ഹഖിന്റെ ബാറ്റിങ് മികവിൽ പാകിസ്ഥാൻ 50 ഓവറിൽ 359 റൺസ് നേടിയെങ്കിലും മത്സരത്തിൽ ഇംഗ്ലണ്ടാണ് ജയിച്ചത്. ജോണി ബെയർസ്റ്റോയുടെ സെഞ്ചുറിയുടെ മികവില്‍ 31 പന്ത് ശേഷിക്കെയാണ് ആറ് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം നേടിയത്.
5/ 5
26 ഏകദിനങ്ങൾ മാത്രം കളിച്ചിട്ടുള്ള ഇമാമുൽ ഹഖ് പാകിസ്ഥാനായി ആറ് സെഞ്ചുറികളും അഞ്ച് അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്.