പുതുവർഷാരംഭത്തിൽ 4 പാക് താരങ്ങൾ വിവാഹിതരായി. ഇപ്പോൾ എല്ലാ കണ്ണുകളും ക്യാപ്റ്റൻ ബാബർ അസമിലാണ്. എപ്പോഴായിരിക്കും അസമിന്റെ വിവാഹം എന്നുള്ളതാണ് നഗരത്തിലെ സംസാര വിഷയം. അതേസമയം, ബാബർ അസം ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് പറയപ്പെടുന്നു. ബാബറിന്റെ ബന്ധുവാണ് യുവതിയെന്നും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.