ഫെൻസിങ്: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സി എ ഭവാനി ദേവി ഉപയോഗിച്ച വാൾ ലേലത്തിൽ വെച്ചിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സിൽ ഫെൻസിങ്ങിൽ ആദ്യമായി യോഗ്യത നേടിയ താരമാണ് ഭവാനി ദേവി. ചുവന്ന പിടിയുള്ള ഈ വാളിൽ താരം തന്റെ കയ്യൊപ്പിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് ലേലം ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും ലേലത്തുക 10 കോടി രൂപയായി ഉയർന്നിട്ടുണ്ട്. (Image: pmmementos.gov.in)
ബാഡ്മിന്റൺ താരം കൃഷ്ണ സാഗർ ഒപ്പിട്ട റാക്കറ്റിനും 10 കോടി രൂപയുടെ ലേലം വിളി വന്നിട്ടുണ്ട്. ടോക്യോ പാരാലിമ്പിക്സിൽ ഈ റാക്കറ്റ് ഉപയോഗിച്ച് മത്സരിച്ചാണ് താരം സ്വർണ മെഡൽ നേടിയത്. ഇത് അദ്ദേഹം പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകിയിരുന്നു. ടോക്യോ ഒളിമ്പിക്സിൽ ബാഡ്മിന്റണിൽഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ രണ്ടാമത്തെ താരമാണ് കൃഷ്ണ സാഗർ. അതേസമയം, എസ് എച്ച് 6 വിഭാഗത്തിൽ പാരാലിമ്പിക്സിൽ ഇന്ത്യക്കായി സ്വർണം നേടുന്ന ആദ്യ താരമാണ് കൃഷ്ണ സാഗർ (Image: pmmementos.gov.in)
നീരജ് ചോപ്ര സ്വർണ മെഡൽ എറിഞ്ഞെടുത്ത ജാവലിൻ: ടോക്യോ ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ നേട്ടം കൈവന്നത് ഈ ജാവലിനിലൂടെയായിരുന്നു. ചരിത്രനേട്ടം ചാർത്തിയ ഈ ജാവലിനിൽ നീരജ് ചോപ്ര തന്റെ ഒപ്പിട്ടിട്ടുണ്ട്. ഒരു കോടിക്ക് മുകളിലാണ് ഈ ജാവലിന് സംഘാടകർ മൂല്യം കല്പിച്ചിരിക്കുന്നത്. സ്മരണികകളുടെ ലേലം അടുത്താണ് മാസം 17ന് അഞ്ച് മണിക്ക് അവസാനിക്കും. (Image: pmmementos.gov.in)
പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്വച്ഛ് ഭാരത് അഭിയാനും: 2014 അധികാരത്തിലേറിയപ്പോൾ മാലിന്യ മുക്ത ഇന്ത്യ എന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ വേണ്ടി തുടങ്ങിയ പദ്ധതിയാണ് സ്വച്ഛ് ഭാരത് അഭിയാൻ. പ്രധാനമന്ത്രി ഈ പരിപാടിയുടെ ഭാഗമായി തന്റെ പരിസരം വൃത്തിയാക്കുന്നതിൽ കർമനിരതനായി നിൽക്കുന്ന ചിത്രം ഹൈദരാബാദിൽ നിന്നും റിസ്വാൻ അലിയാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. മൂന്ന് ലക്ഷം രൂപയാണ് ഇതിന്റെ അടിസ്ഥാന വില. (Image: pmmementos.gov.in)