ബാഴ്സയുമായി ഇടഞ്ഞു നിൽക്കുന്ന മെസ്സിയെ സ്വാഗതം ചെയ്ത് പിഎസ്ജി. (Image:Lionel Messi/Instagram)
2/ 12
ബാഴ്സയുമായി മെസ്സി പിരിയുകയാണെങ്കിൽ അദ്ദേഹത്തിന് പിഎസ്ജിയിലേക്ക് സ്വാഗതമെന്നാണ് ടീം മാനേജർ തോമസ് ട്യൂഷെൽ. (Image:Lionel Messi/Instagram)
3/ 12
എന്നാൽ മെസ്സി ബാഴ്സ വിടുമെന്ന് കരുതുന്നില്ലെന്നും പിഎസ്ജി പരിശീലകൻ കൂട്ടിച്ചേർത്തു.(Image:Lionel Messi/Instagram)
4/ 12
13 ാം വയസ്സിലാണ് മെസ്സി ബാഴ്സയിലെത്തുന്നത്. നേട്ടങ്ങളെല്ലാം ഈ ലോക ഫുട്ബോളർ സ്വന്തമാക്കിയതും ബാഴ്സയ്ക്കൊപ്പമാണ്. 730 മത്സരങ്ങളിൽ നിന്നായി 634 ഗോളുകൾ മെസ്സി നേടി.(Image:Lionel Messi/Instagram)
5/ 12
ബാഴ്സയുമായുള്ള മെസ്സിയുടെ കരാർ അവസാനിക്കാനിരിക്കേ ടീമുമായുള്ള സ്വരച്ചേർച്ചയില്ലായ്മ ചർച്ചയായിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മെസ്സിക്ക് പിഎസ്ജിയിൽ നിന്നും ക്ഷണം ലഭിക്കുന്നത്.(Image:Lionel Messi/Instagram)
6/ 12
മെസ്സിയെ പോലൊരു താരത്തെ ആരാണ് ആഗ്രഹിക്കാത്തതെന്നും തോമസ് ട്യൂഷെൽ ചോദിക്കുന്നു. (Image:Lionel Messi/Instagram)
7/ 12
എന്നാൽ 13ാം വയസ്സിൽ ബാഴ്സയുമായി തുടങ്ങിയ ബന്ധം മെസ്സി അവസാനിപ്പിക്കില്ലെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.(Image:Lionel Messi/Instagram)
8/ 12
ബാഴ്സയിൽ നിന്നുകൊണ്ട് തന്നെ മെസ്സി വിരമിക്കുമെന്നും അദ്ദേഹം പറയുന്നു.(Image:Lionel Messi/Instagram)
9/ 12
അതേസമയം, ബാഴ്സയിൽ തുടരാൻ താത്പര്യമില്ലെന്ന് മെസ്സി ടീം മാനേജ്മെന്റിനെ അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.(Image:Lionel Messi/Instagram)
10/ 12
ബാഴ്സയുമായി മെസ്സി ഇതുവരെ കരാർ പുതുക്കിയിട്ടില്ലെന്നും ഇത് നല്ല സൂചനയല്ലെന്നുമാണ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ.(Image:Lionel Messi/Instagram)
11/ 12
ഇതിനിടയിൽ, ലൂയി സുവാരസ് ഡച്ച് ക്ലബ്ബായ അയാസ്കയിലേക്ക് പോകുമെന്നും ഏതാണ്ട് ഉറപ്പായി.(Image:Lionel Messi/Instagram)
12/ 12
ഏകദേശം 15 മില്യൺ യൂറോയ്ക്ക് അയാക്സ് സുവാരസിനെ ലേലത്തിൽ വിളിക്കുമെന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.(Image:Lionel Messi/Instagram)