ഇന്നലെ പഞ്ചാബിനെതിരെ മൂന്ന് സിക്സ് അടിച്ചതോടെ ഐപിഎല്ലില്‍ 250 സിക്സറുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററെന്ന നേട്ടം രോഹിത് സ്വന്തമാക്കി.പഞ്ചാബിനെതിരായ മത്സരത്തിന് മുന്‍പ് 247 സിക്സുകളായിരുന്നു ഹിറ്റ്മാന്റെ പേരിലുണ്ടായിരുന്നത്. ഇന്നലെ മൂന്ന് സിക്സും നാലു ഫോറും പറത്തിയ രോഹിത് 27 പന്തില്‍ 44 റണ്‍സടിച്ച് പുറത്തായി.
പഞ്ചാബിനെതിരായ മത്സരത്തില്‍ മുംബൈക്കായി അര്‍ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ് മറ്റൊരു അപൂര്‍വ നേട്ടവും സ്വന്തം പേരിലാക്കി. 26 പന്തില്‍ 57 റണ്‍സെടുത്ത സൂര്യകുമാര്‍ ട്വന്റി20 ക്രിക്കറ്റില്‍ 6000 റണ്‍സ് തികച്ചു. ടി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമാണ് സൂര്യകുമാർ..